ഹരിപ്പാട് : കോഴിക്കോട് ഡി. എഫ്. ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവരെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച്

കർഷക കോൺഗ്രസ്‌ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണനടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്‌ ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിജു തണൽ അദ്ധ്യക്ഷനായി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം. എ. കലാം, റ്റി. ചന്ദ്രൻ, പി. സുകുമാരൻ, എച്ച്. നിയാസ്, പി. ജി. ശാന്തകുമാർ, അനീഷ്‌. എസ്. ചേപ്പാട്, വേണു കെ. നായർ, അരവിന്ദ്, വേണുഗോപാൽ, വിനോദ് അമരേത്ത്, ഉഷ, സുനീർ, യൂനുസ്, ഷാജി എന്നിവർ സംസാരിച്ചു.