ആലപ്പുഴ: സെന്റ്​ ജോസഫ്സ് വനിതകോളേജിലെ ഇംഗ്ലീഷ് വിഭാഗം ആൾട്ടർനേറ്റീവ് ക്വാളിറ്റി അഷ്വറൻസ് സെല്ലും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലുമായി ചേർന്നുള്ള അന്താരാഷ്ട്ര സമ്മേളനം തിങ്കളാഴ്ച​ തുടങ്ങും. രാവിലെ 10.30ന്​ യു.കെയിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് ഇന്നവേഷൻ ഇൻസ്റ്റ്യിട്ടൂട്ട്​ ഡയറക്ടറും മെന്റൽ ഹെൽത്ത് വിഭാഗം പ്രൊഫസറുമായ രഘുരാഘവൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് യുവതലമുറയുടെ മാനസികപ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദം നടക്കും. ചൊവ്വാഴ്ച കവിയത്രി ഡോ.റോസ ജുജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ബിരുദ ഗവേഷണ വിദ്യാർഥികൾ, സ്വാതന്ത്ര ഗവേഷകർ, അദ്ധ്യാപകർ തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന് അദ്ധ്യാപകരായ അഞ്ജലി ജോർജ്, സിസ്റ്റർ ലിജി ജോസ്, മഞ്ജു തോമസ്, നിമിഷ ഫ്രാൻസിസ് എന്നിവർ അറിയിച്ചു.