ചേർത്തല:കെ.വി.എം. കോളേജ് ഒഫ് ഫാർമസിക്ക് കേരള ആരോഗ്യ സർവകലാശാലയുടെ എ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു. മികച്ച പാഠ്യ–പാഠ്യേതര മികവിനാണ് അംഗീകാരം ലഭിച്ചത്.ആലപ്പുഴ ജില്ലയിൽ നിലവിൽ കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് എപ്ലസ് ലഭിച്ച ആദ്യ ഫാർമസി കോളേജാണ് ചേർത്തല കെ.വി.എം ഫാർമസി കോളേജ്. സംസ്ഥാന തലത്തിൽ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തേ സ്ഥാപനവുമാണ്. എ പ്ലസ് അഗീകാരത്തിന്റെ സർട്ടിഫിക്കേറ്റും ,ഉപഹാരവും കേരള ആരോഗ്യ സർവ കലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.) മോഹനൻ കുന്നുമ്മലിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ബീന ഏറ്റുവാങ്ങി.രജിസ്ട്രാർ പ്രൊഫ. (ഡോ.)എസ്.ഗോപകുമാർ,അക്കാദമിക് വിഭാഗം ഡീൻ ആർ.ബിനോജ്, കോളേജ് ഐ.ക്യു.എ.സി. കോ–ഓർഡിനേറ്റർ ഡോ.ടി.എസ്. ശരണ്യ എന്നിവർ പങ്കെടുത്തു.