മാവേലിക്കര: കോട്ടയത്ത് വച്ച് 9, 10 തീയതികളിൽ നടക്കുന്ന ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള ധർമ്മ പതാക, കൊടിക്കയർ എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ശ്രീനാരായണ സാംസ്കാരിക സമിതി മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. ഉച്ചക്ക് 2ന് താലൂക്ക് അതിർത്തിയായ കരിപ്പുഴയിൽ നിന്ന് ഘോഷയാത്രയെ സ്വീകരിക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറി ഗംഗാസെൻ, താലൂക്ക് സെക്രട്ടറി എസ്.സിനിൽകുമാർ, ട്രഷറർ ഡോ.പി.ബി സതീഷ് ബാബു, ജോ.സെക്രട്ടറി ഷാജികുമാർ കെ.ആർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. തുടർന്ന് തട്ടാരമ്പലം, മാവേലിക്കര ടൗൺ, കല്ലുമല, ഉമ്പർനാട്, വടക്കേമങ്കുഴി ശാഖ, ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾ, ചെറുകുന്നം എസ്.എൻ.ഡി.പി ശാഖ, ഇറവങ്കര എന്നിവിടങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും.