ph

കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ കുരുന്നുകളുടെ കലാ മാമാങ്കം കിഡ്സ് ഫെസ്റ്റ് നടന്നു. വിവിധ ഇനങ്ങളിൽ ഏകദേശം ആയിരത്തോളം കുട്ടികൾ മാറ്റുരച്ചു.രക്ഷാകർത്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശാലി സനീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അഭിയന്തിന്റെയും ആറാം ക്ലാസ് വിദ്യാർത്ഥിയായ അഥർവിന്റെയും മാതാവാണ് ശാലി സനീഷ്. തനിക്കു കിട്ടിയ അവസരത്തിൽ അഭിമാനം കൊള്ളുകയും ഇങ്ങനെ ഒരു തീരുമാനമെടുത്ത മാനേജ്മെന്റിനോട് നന്ദി അറിയിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഡോ.പി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സലില ശ്രീനാരായണ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ എന്നിവർ സംസാരിച്ചു.