മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ വിശേഷാൽ പൊതുയോഗം ശാഖാ ഹാളിൽ നടന്നു. മാന്നാർ യൂണിയൻ ജോയിന്റ് കൺവിനർ പുഷ്പാ ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ ചെയർമാൻ ജയപ്രകാശ് കീച്ചേരിൽ ബംഗ്ലാവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മറ്റിയംഗം രാജേന്ദ്ര പ്രസാദ് അമൃത മുഖ്യപ്രഭാക്ഷണം നടത്തി. മേഖലാ കൺവിനർ മോഹനൻ മുഖ്യസന്ദേശം നൽകി. കമ്മറ്റിയംഗങ്ങളായ എം.കെ വിജയൻ, യശോധരൻ, മധു, ചന്ദ്രൻ,സിബി, വനിതാ സംഘം ചെയർപേഴ്സൺ ശ്രീദേവി ഉത്തമൻ, കൺവിനർ ബിജി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ കൺവീനർ കെ.വി.സുരേഷ് കുമാർ സ്വാഗതവും ശാഖാ വൈസ് ചെയർമാൻ സന്തോഷ് ശാരദാലയം നന്ദിയും പറഞ്ഞു.