കായംകുളം:വന്യ ജീവി ആക്രമണം നേരിടുന്ന മലയോര കർഷകരെ സംരക്ഷിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ധർണ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് ബിജു തണൽ ആദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ. കലാം,ടി.ചന്ദ്രൻ,പി.സുകുമാരൻ,എച്ച്.നിയാസ്,പി.ജി. ശാന്തകുമാർ,അനീഷ്.എസ് ചേപ്പാട്,അരവിന്ദ്,വേണുഗോപാൽ,വിനോദ് അമരേത് എന്നിവർ സംസാരിച്ചു.