കായംകുളം: കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഏഴാമത് ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ്ചെയർമാൻ ജെ.ആദർശ് അദ്ധ്യക്ഷനായി.ഷിജു ജി.ആർ, സിനിമ്മാൾ ടി.ജി,പി.ടി.എ സെക്രട്ടറി രോഹിത് എം.എം, പി.ടി.എ പ്രസിഡന്റ് റിജു അപ്പുക്കുട്ടൻ,ഷിബു ആർ.എസ്, ദീപ ടി.ആർ എന്നിവർ സംസാരിച്ചു.