കുട്ടനാട് :നെഹ്രറുട്രോഫി, സി.ബി.എൽ മത്സരങ്ങൾക്കായ് തലവടി ചുണ്ടൻ നാളെ നീരണിയും. രാവിലെ 5ന് മാലിപ്പുരയിൽ മരങ്ങാട്ടില്ലം ശംഭു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നീറ്റിലിറക്ക് ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ശില്പി നാരായണൻ ആചാരിയുടെ സാന്നിദ്ധ്യത്തിൽ നീരണിയൽ ചടങ്ങ് നടക്കും.യു.ബി.സി കൈനകരിയുടെ കൈക്കരുത്തിലാണ് ഇക്കുറി അങ്കത്തിന് തയ്യാറാകുന്നത്. രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ നീരണിയൽ ചടങ്ങിന് എത്തുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ ,സെക്രട്ടറി കെ.ആർ, ഗോപകുമാർ ,ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ പറഞ്ഞു.