മാന്നാർ : പരുമലയെ കായിക ഹബാക്കി മാറ്റുവാനുള്ള ശ്രമത്തിൽ ഒരു വർഷം മുൻപ് പരുമലയിലെയും പരിസര പ്രദേശങ്ങളിലേയും അൻപതോളം യുവാക്കൾ ചേർന്ന് രൂപീകരിച്ച പരുമല ഡെയ്ലി ക്രിക്കറ്റ് (ഡി.സി) ഒന്നാം വാർഷികവും പുതിയ ജേഴ്സിയുടെ പ്രകാശനവും നടന്നു. ഇവയുടെ ഉദ്ഘാടനം പരുമല പമ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് നിർവഹിച്ചു. ഡി.സി പ്രസിഡന്റ്ബാലു ടി.ബാബു അദ്ധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഡൊമിനിക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കുമാർ, എം.എസ്.ഉണ്ണി സുരേഷ്, വി.എസ്.സോണി, പി.റ്റി. ജിജോ, ഷബീർ അലി, വിജിൽ വർഗീസ്, എം.കെ. സാജൻ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.