ചേർത്തല:വാരനാട് സർവീസ് സഹകരണ ബാങ്കിന്റെയും തണ്ണീർമുക്കം ഗവ.ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷതവഹിക്കും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ,എ.എസ്.സാബു.വി.ഷൈനി,ഡോ.ആർ.അരുൺ ജ്യോതി,ഡോ.സത്യപ്രസാദ്,കെ.ജി.ഷാജി,ദീപ്തി ദിമിത്രാവ് എന്നിവർ സംസാരിക്കും.