zxdhbfg

ആലപ്പുഴ: കേരള ഹിന്ദി പ്രചാരസഭയുടെ സുഗമ ഹിന്ദി പരീക്ഷ സമ്മാന വിതരണ സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യാതിഥിയായി.കേരള ഹിന്ദി പ്രചാര സഭയുടെ “ഭാഷ സ്നേഹി പുരസ്കാരം” ജി.സുധാകരന് ചങ്ങിൽ സമ്മാനിച്ചു. അഡ്വ. മധു.ബി അദ്ധ്യക്ഷത വഹിച്ചു. കേരള ഹിന്ദി പ്രചാരസഭാ ഭാരവാഹികളായ ജി.സദാനന്ദൻ സ്വാഗതവും ആനന്ദകുമാർ ആർ.എൽ നന്ദിയും പറഞ്ഞു. സ്റ്റാലിൻ കെ.ജെ,ജാൻസി,മണി .ജി,ചന്ദ്രശേഖരൻ എന്നിവർ നടത്തി.