കുട്ടനാട്: കുട്ടനാട് സൗത്ത് , മാന്നാർ യൂണിയനുകളുടെ നേതൃത്വത്തിലുള്ള ശാഖാ നേതൃ സമ്മേളനം 9ന് എടത്വാ സെvdJd അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും . പരിപാടിയുടെ വിജയത്തിനായി കുന്നുമ്മ 14-ാം നമ്പർ ശാഖയിൽ ചേർന്ന പൊതുയോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഡി പ്രകാശൻ അദ്ധ്യക്ഷനായി.യൂണിയൻ പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പെൻഷൻ ഫോറം സെക്രട്ടറി പി. വി വിജയൻ, യൂണിയൻ സൈബർ സേന ചെയർമാൻ സുജിത്ത് മോഹനൻ എന്നിവർ സംസാരിച്ചു. ശാഖമാനേജിംഗ് കമ്മറ്ിറി അംഗങ്ങൾ പോഷകസംഘടന ഭാരവാഹികൾ കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവരടക്കം 100ഓളം പേർ പങ്കെടുത്തു.സെക്രട്ടറി രാജൻ ഐരാമ്പള്ളി സ്വാഗതം പറഞ്ഞു.