പാണ്ടനാട്: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ 17ന് നടക്കുന്ന കർഷക ദിനാ ആഘോഷങ്ങളുടെ ഭാഗമായി കർഷർക്ക് നൽകുന്ന അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജൈവ കർഷകൻ / സംയോജിത കർഷകൻ,വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ, എസ്.സി /എസ്.ടി കർഷകൻ, മുതിർന്ന കർഷകൻ, കൃഷി ഗ്രൂപ്പ്‌, ഫല വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന കർഷകൻ, കേര കർഷകൻ, കരിമ്പുകർഷകൻ, ക്ഷീര കർഷകൻ, നെൽ കർഷകൻ എന്നീ വിഭാഗങ്ങളിലായി നൽകുന്ന അവാർഡിനായി താത്പര്യമുള്ള കർഷകർ 4 ന് മുമ്പായി അപേക്ഷ, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ ചേർത്ത് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ ആര്യ അറിയിച്ചു.