tur

തുറവൂർ: ചാരായവും കോടയുമായി യുവാവ് അറസ്റ്റിലായി. തുറവൂർ പഞ്ചായത്ത് 4-ാം വാർഡ് ആശാരിപറമ്പ് ശരത്തിനെയാണ് (34) കുത്തിയതോട് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 40 ലിറ്റർ കോടയും ഗ്യാസ് അടുപ്പും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. വിപിൻ, എം.ഡി. വിഷ്ണു ദാസ്, പി. ജി.ബിപിൻ, എസ്.എൻ.സന്തോഷ്, എം. അനിത എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.