ആലപ്പുഴ: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ 27 വർഷമായി ചതയ ദിന പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പ്രാർത്ഥനാ രത്നം ബേബിപാപ്പാളിയെ മുഹമ്മ ശ്രീ ഗുരുദേവ പ്രാർത്ഥനാ സമാജം ആദരിച്ചു. മുഹമ്മ പുത്തൻപറമ്പ് ശ്രീപാദം ഹാളിൽ വൈസ് പ്രസിഡന്റ് എൻ. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തോപ്പിൽ വിജയകുമാർ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി ടി.കെ അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ലൈലാമണി, പി.ആർ ദേവരാജൻ എന്നിവർ പ്രസംഗിച്ചു.