ആലപ്പുഴ: വഴിച്ചേരി ഹെഡ് പോസ്റ്റോഫീസിന് സമീപം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ട് ഒരുവർഷത്തോളമാകുന്നു. ആരോഗ്യകേന്ദ്രത്തിന് ചുറ്റും മതിലുണ്ടെങ്കിലും ഇതുവരെ ഗേറ്റ് സ്ഥാപിച്ചിട്ടില്ല. ഇതോടെ ആരോഗ്യ കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ഏഴുമണി വരെയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം. അതുകഴിയുന്നതോടെ സാമൂഹിക വിരുദ്ധർ ആശുപത്രി വളപ്പ് കൈയടക്കും. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകളും മദ്യകുപ്പികളും ഇവിടെ നിന്ന് പലതവണ ലഭിച്ചിട്ടുണ്ട്. പരാതിയെത്തുടർന്ന്
പൊലീസ് എത്തുമ്പോഴേയ്ക്കും ഇവർ ഓടി രക്ഷപ്പെടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.
മതിലുണ്ട്, പക്ഷേ ഗേറ്റില്ല
# കെട്ടിടത്തിന്റെ മറവിൽ രാത്രിയിൽ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാണ്
# വയോമിത്രം പദ്ധതിയുടെ ഭാഗമായി ലഭിച്ച മേശകൾ ഇവർ കേട് വരുത്തിയിരുന്നു
# രാത്രി ഇവിടെ സുഖമായി കിടന്നുങ്ങുന്നവരുമുണ്ട്
# പായ അടക്കം ഇവിടെ വച്ചിട്ടാണ് പലരും രാവിലെ സ്ഥലം വിടുന്നത്
# അടിയന്തരമായി ഗേറ്റ് സ്ഥാപിച്ച് ശല്യം ഒഴിവാക്കണമെന്നതാണ് ആവശ്യം