ആലപ്പുഴ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി.എസ്. എൻ.എല്ലിന്റെ ഫോർജി മൊബൈൽ സേവനങ്ങൾ സൗജന്യമായി ഒരു മാസം മുഴുവൻ ലഭിക്കാൻ അവസരം നൽകുന്ന ഒരുരൂപയുടെ 'ഫ്രീഡം പ്ലാൻ' പരിമിതമായ കാലത്തേക്ക് ആരംഭിച്ചു. ഫ്രീഡം പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾ (ലോക്കൽ/ എസ് . ടി ഡി), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, 100 എസ്.എം.എസ്/ദിവസം, കൂടാതെ ഒരു ബി.എസ്.എൻ.എൽ സിം സൗജന്യം.
ഫോർജി സിമ്മും ഫ്രീഡം പ്ലാനും ലഭിക്കുന്നതിന് അടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിൽ ഷോപ്പ് സന്ദർശിക്കുകയോ 1800-180-1503 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണെന്ന് അലപ്പുഴ ബി.എസ്. എൻ.എൽ ജനറൽ മാനേജർ എസ്.വേണുഗോപാലൻ അറിയിച്ചു.