ആലപ്പുഴ: നവീകരിച്ച പെരുമ്പളം പഞ്ചായത്ത് ഓഫീസ് കെട്ടിടം നാളെ വൈകിട്ട് 3.30ന് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും.ദലീമ ജോജോ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് വികസന ഫണ്ട് വിനിയോഗിച്ചാണ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയത്. ടേക്ക് എ ബ്രേക്ക്, കോൺഫറൻസ് ഹാൾ, ഫീഡിംഗ് റൂം, ഫ്രണ്ട് ഓഫീസ്, കഫറ്റീരിയ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ, റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, തൈക്കാട്ടശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സി.അലക്‌സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എൻ.ജയകരൻ, പഞ്ചായത്ത് സെക്രട്ടറി വിൻസ്റ്റൻ ഡിസൂസ തുടങ്ങിയവർ പങ്കെടുക്കും.