ആലപ്പുഴ: ലോക മുലയൂട്ടൽ വാരാചരണത്തിന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ തുടക്കമായി. ആശുപത്രി സൂപ്രണ്ട് ഡോ.ആർ സന്ധ്യ വാരാചരണം ഉദ്ഘാടനം ചെയ്തു. താരാട്ട്പാട്ട്, നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ബോധവത്കരണ എക്സിബിഷൻ, പോസ്റ്റർ രചനാ മത്സരം എന്നിവയും നടന്നു. ഡോ.അനിൽ വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.എം.പ്രവീൺ ബോധവത്കരണ സെമിനാർ നയിച്ചു. ഡോ.കെ. വേണുഗോപാൽ, ഡോ.എം.ആശ, നഴ്സിംഗ് സൂപ്രണ്ട് റസി പി.ബേബി, ജെ.പി.എച്ച്.എൻ എൻ.പ്രമീള തുടങ്ങിയവർ പങ്കെടുത്തു.