അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പന നന്മ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, നൈമിഷാരണ്യം സേവാ പ്രതിഷ്ഠാൻ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒറ്റപ്പന എ.കെ.ഡി.എസ് കരയോഗം ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആയാപറമ്പ് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ അരുൺ ജി.കൃഷ്ണൻ നിർവഹിച്ചു. നന്മ പ്രസിഡന്റ് രത്നാകരൻ ഐമനം അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. നൈമിഷാരണ്യം സെക്രട്ടറി രംഗനാഥ് എസ്.അണ്ണാവി, നന്മ സെക്രട്ടറി ഷിബു പ്രകാശ്, കരയോഗം പ്രസിഡന്റ് മോഹൻലാൽ വാടയിൽ, സെക്രട്ടറി മുരുകൻ ഐമനം, നന്മഗ്രൂപ്പംഗങ്ങളായ സുനിൽ പുന്നമൂട്, കലേഷ് കുമരന്റെ പറമ്പ്, ലിജിൻ സി. പൊഴിക്കൽ, വിനീത് ആർ. കരിക്കംപള്ളി, ഹരിശ്യാമളൻ കാവിൽപ്പറമ്പിൽ, കനേഷ് രാജു പുന്നമൂട് ,സുമേഷ് സി. മുള്ളു പറമ്പ് എന്നിവർ സംസാരിച്ചു.