ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ 36 ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) പ്രതിഷേധം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് മുൻ എം.പി അഡ്വ.എ.എം ആരിഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സി.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.പ്രശാന്ത്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.അനിത, സംസ്ഥാന കമ്മിറ്റി അംഗം എസ്. സത്യജ്യോതി, ജില്ലാസെക്രട്ടറി പി.ഡി. ജോഷി എന്നിവർ സംസാരിച്ചു.