ആലപ്പുഴ: ശ്രീരുദ്ര ആയുർവേദയിൽ സൗജന്യ അസ്‌ഥിബല നിർണയ ക്യാമ്പ് ഇന്ന് നടക്കും.

ഡോ: കെ.എസ്.വിഷ്‌ണുനമ്പൂതിരി നേതൃത്വം നൽകുന്ന ക്യാമ്പിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അസ്‌ഥി ബലം നിർണ്ണയിക്കുന്ന പരിശോധനയും പ്രതിരോധ മാർഗങ്ങളും നിർദ്ദേശിക്കും. മൂന്ന് വർഷത്തിലേറെ പ്രമേഹം, പെരുപ്പ്, കഴപ്പ്, തരിപ്പ് കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പുകച്ചിൽ, സ്‌പർശനമില്ലായ്‌മ എന്നിവയുള്ളവർക്ക് ഡോക്ടറുമായി നേരിട്ട് പരിശോധനയും ആവശ്യമായ മാർഗനിർദേശങ്ങളും ലഭിക്കും.