jdhgdtsddt

ആലപ്പുഴ: ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിൽ പതിനഞ്ചാമത് എസ്.പി.സി വാർഷികാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് ഇ.സീന പതാക ഉയർത്തി,​ സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻ ചാർജ് ഉണ്ണിക്കൃഷ്ണൻ നായർ കുട്ടികളോട് സംവദിച്ചു. എസ്.പി.സി പൊലീസ് ഓഫീസർ പി.അനിഷ്യ, അനസ്, എസ്.പി.സി ഡ്രിൽ ഇൻട്രക്ടർ സബ് ഇൻസ്‌പെക്ടർ മുജീബ്, സീനിയർ കേഡറ്റ് അലീന പി.എ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.