dgxdfbhcfhbn

മുഹമ്മ: എ.എസ് കനാൽ മണ്ണിട്ട് മൂടിയുള്ള നിർമ്മാണ പ്രവർത്തനം ഒഴിവാക്കുക, കനാലിനു കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഞ്ഞിക്കുഴിയിലെ നിർമ്മാണ സ്ഥലത്തേയ്ക്കാണ് സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി ബിമൽറോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ബൈ രഞ്ജിത്ത്, എം.ഡി. അനിൽകുമാർ,സാംജു സന്തോഷ്, കെ. എസ്. ഷിബു,കെ. നാസർ,എം.ഡി. മുരളി, ജിജോ രാധാകൃഷ്ണൻ,ഓമനക്കുട്ടൻ,പ്രവീൺ, ഷീലാ പാപ്പച്ചൻ, പ്രസന്ന മുരളി എന്നിവർ സംസാരിച്ചു.