അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുകളിൽ ഡി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന 9 കിടക്കകളുള്ള മെഡിസിൻ തീവ്ര പരിചരണ (എം.ഐ.സി.യു ) ആണ് എ.സി തകരാറിലായതിനെ തുടർന്ന് അടച്ചത്. ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളെ മറ്റ് ഐ.സി.യുവുകളിലേക്കും വാർഡുകളിലേക്കും മാറ്റി.