akpa

വള്ളികുന്നം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ താമരക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ വള്ളികുന്നം അമൃതാഎച്ച്. എസ്.എസിലെ വിദ്യാർത്ഥികൾക്കായി തിരുവല്ല ഐ മൈക്രോ സർജറി ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യമായി കാഴ്ച പരിശോധനയും കണ്ണട വിതരണവും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വള്ളികുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻ കുമാർ നിർവഹിച്ചു.വാർഡ് മെമ്പർ രാജലക്ഷ്മി,
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖലാ പ്രസിഡന്റ് നാസർ ഷാൻ, മേഖലാ സെക്രട്ടറി ആർ.ബി ബിജു, പ്രിൻസിപ്പൽ പ്രീത, എസ്.രജീഷ്, സെയ്ഫ് ലെൻസ് മാൻ , ഗോപൻ കണ്ണനാകുഴി ,പ്രവീൺ ചാച്ചീസ്, പി.ടി.എ പ്രസിഡന്റ് സുരേഷ് സോപാനം, ജോസഫ് ജോർജ്ജ് എന്നിവർ പങ്കെടുത്തു. കണ്ണടകൾ ആവശ്യമായ 62 കുട്ടികൾക്ക് 8ന് ഉച്ചക്ക് 2 ന് അമൃതാ എച്ച്.എസ്.എസിൽ വച്ച് കണ്ണടകൾ സൗജന്യമായി വിതരണം ചെയ്യും. വിതരണ ഉദ്ഘാടനം ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് നാസർ ഷാൻ നിർവ്വഹിക്കും.