കുട്ടനാട്: ഈ മാസം 9ന് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന എസ്.എൻ.ഡി.പി യോഗം കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂണിയൻ നേതൃസമ്മേളനങ്ങൾക്ക് മുന്നോടിയായി 7-ാം നമ്പർ രാമങ്കരി ശാഖയുടെ നേതൃത്വത്തിൽ പൊതുയോഗം ചേർന്നു.ശാഖാംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുഗുണമ്മ ധർമ്മാംഗദൻ അദ്ധ്യക്ഷയായി. വനിതാസംഘം ഭാരവാഹികളായി ഗിരിജ അജയഘോഷ് (പ്രസിഡന്റ്), സനിത പ്രദീപ് (വൈസ് പ്രസിഡന്റ് ), പൊന്നമ്മ പ്രസന്നൻ (സെക്രട്ടറി), ടിന്റു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിദ്യാർത്ഥികൾക്കായി മാസം തോറും നല്കി വരുന്ന വിദ്യാഭ്യാസ ധനസഹായ വിതരണത്തിനും ആരംഭം കുറിച്ചു.