മാന്നാർ : കർക്കടക മാസം രാമായണ മാസാചരണത്തോടനുബന്ധിച്ച് തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ 23-ാമത്
അഖില കേരള രാമായണമേളക്ക് തിരിതെളിഞ്ഞു. കവടിയാർ കൊട്ടാരം അവിട്ടം തിരുനാൾ ആദിത്യവർമ്മ രാമായണമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നായർ സമാജം സ്കൂൾസ് പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് കെ.രാമകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രപതിയിൽ നിന്നും അതിവിശിഷ്ട സേവാമെഡൽ കരസ്ഥമാക്കിയ എയർവൈസ് മാർഷൽ പി.കെ.ശ്രീകുമാർ(റിട്ട.), മാന്നാറിന്റെ ചരിത്ര ഗ്രന്ഥകാരൻ പി.ബി. ഹാരിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.തൃക്കുരട്ടി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ പി.ഡി ശ്രീനിവാസൻ, ചതയം ജലോത്സവ സാംസ്കാരിക സമിതി ചെയർമാൻ എം.വി ഗോപകുമാർ, മാന്നാർ നായർ സമാജം പ്രസിഡന്റ് ഹരികുമാർ ആര്യമംഗലം, യോഗക്ഷേമസഭ മാന്നാർ ഉപസഭ പ്രസിഡന്റ് എൻ.ദാമോദരൻ നമ്പൂതിരി, കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രം പ്രസിഡന്റ് എൽ.സത്യപ്രകാശ്, മാന്നാർ വീരശൈവ മഹാസഭ പ്രസിഡന്റ് സജി കുട്ടപ്പൻ, വിനോദ് കുമാർ മുതുകുളം, തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ഹരികുമാർ ശിവം, സെക്രട്ടറി അനിൽ കെ.നായർ, തൃപ്പാവൂർ മഹാവിഷ്ണുക്ഷേത്രം പ്രസിഡന്റ് മദനമോഹനൻ, പ്രാച്യുതി ദേവീക്ഷേത്രം സെക്രട്ടറി അനിൽ മാന്തറ, വി.എസ്.എസ് 36-ാം നമ്പർ ശാഖാ പ്രസിഡന്റ് ടി.സി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി രക്ഷാധികാരി സതീഷ് ചേക്കോട്ട് സ്വാഗതവും കൺവീനർ ഗിരീഷ് തെക്കുംതളിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന 'ശബരി സൽക്കാര'ത്തിന് ഡോ.എ. രാധാകൃഷ്ണൻ കൊടകര നേതൃത്യം നൽകി. 10 ന് രാമായണ മേള സമാപിക്കും. സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.