മാവേലിക്കര:ശ്രീ നാരായണ ഗുരുധർമ്മാനന്ദ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വ.പ്രകാശ് മഞ്ഞാണിയിൽ ക്യാപ്റ്റനായുള്ള രണ്ടാമത് ശിവഗിരി തീർത്ഥാടന പദയാത്ര സ്വാമി ഗുരുധർമ്മനന്ദ സ്ഥാപിച്ച മാവേലിക്കര ഈഴക്കടവ് ഗുരുധർമ്മാനന്ദാശ്രമത്തിൽ നിന്ന് ഡിസംബർ 27 ന് രാവിലെ ഏഴ് പുറപ്പെടും.ശ്രീധരൻ കുറത്തികാട്, വേണുഗോപാൽ മുള്ളികുളങ്ങര എന്നിവർ വൈസ് ക്യാപ്റ്റന്മാരായിരിക്കും.സംഘാടക സമിതി ഭാരവാഹികളായി ബ്രഹ്മ ദാസ് സ്നൈറ്റ് ഐറ്റിസി, അഡ്വ. ആർ.റെജി, അഡ്വ.കെ.ധനരാജൻ (രക്ഷാധികാരികൾ) പ്രസാദ് വളളികുന്നം (ചെയർമാൻ) ,രവീന്ദ്രൻ തച്ചാത്തറ (കൺവീനർ), ജീവൻ ആർ ചാലിശ്ശേരിൽ (ചീഫ് കോർഡിനേറ്റർ) ,കെ.പി.മുരളി (കോർഡിനേറ്റർ), നിർമ്മല പാലാ (വനിതാ കോർഡിനേറ്റർ) ,മുരുകൻ മാവേലിക്കര (വാളണ്ടിയർ ക്യാപ്റ്റൻ) ,എന്നിവരെ തിരഞ്ഞെടുത്തു.യോഗം സ്വാമി സായ് പ്രീത് ഉദ്ഘാടനം ചെയ്തു.നിർമ്മലപാലാ, പ്രസാദ് വളളികുന്നം, ബ്രഹ്മദാസ്, രവീന്ദ്രൻ താച്ചാത്തറ,തുളസീദാസ്, അഡ്വ.ആർ.റെജി, അഡ്വ.പ്രകാശ് മഞ്ഞാണിയിൽ, അഡ്വ.കെ.ധനരാജൻ, എസ്. ഹരി ,മുരുകൻ മാവേലിക്കര, സ്വാമി ഗണേശൻ, ജീവൻ ആർ. ചാലിശ്ശേരിൽ എന്നിവർ സംസാരിച്ചു. പദയാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 7025861641, 9747667499, 92079 12335, 9656496446 9447015492, എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം