അമ്പലപ്പുഴ: കരുമാടി കിഴക്കേമുറി എൻ.എസ് .എസ് കരയോഗം 1693-ാം നമ്പരിൽ നടന്ന നവരാത്രി വിജയദശമി കുടുംബമേള ആഘോഷ കമ്മിറ്റി യോഗം എൻ. എസ് .എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ .ചന്ദ്രകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. ഹരിദാസ് ,അംഗങ്ങളായ ഓമനക്കുട്ടൻ ,മുരളി പര്യാത്ത് , എൻ. മുരുകദാസ് , രാജശേഖരൻ നായർ,ആർ .രാജ് മോഹൻ, ടി.സി.രാധാ മോഹൻ ,എസ്. വാസുദേവൻ നായർ , കെ.എസ് .വിനയകുമാർ ,ടി.കെ .ഹരികുമാർ എന്നിവരെയാണ് ആദരിച്ചത്. വനിതാ സമാജം സെക്രട്ടറി രജിത , വൈസ് പ്രസിഡന്റ് ജയശ്രീ , കരയോഗം ട്രഷറർ അജിതകുമാർ , വൈസ് പ്രസിഡന്റ് ശിവ പ്രസാദ് , ഉണ്ണിക്യഷ്ണൻ , രാജേന്ദ്രകുമാർ, ഷിബുമോൻ , അശോക് കുമാർ, ഉണ്ണികൃഷ്ണകൈമൾ , കെ.സി. ബാബു തുടങ്ങിയവർ സംസാരിച്ചു.