മാന്നാർ: കോൺഗ്രസ് മാന്നാർ ബ്ലോക്ക് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് 4 ന് മാന്നാർ ആലുമ്മൂട് ജംഗ്ഷന് സമീപമുള്ള പെൻഷൻ ഭവനിൽ നടക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അറിയിച്ചു. കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ഭാരവാഹികൾ, ജനപ്രതിനിധികൾ, പോഷക സംഘടനകളുടെ നേതാക്കന്മാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.