ആലപ്പുഴ: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി 'ഏഴു ദിനങ്ങൾ ഏഴു പാഠങ്ങൾ ’ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായുള്ള ജില്ലാതല ബോധവത്ക്കരണ പരിപാടി ഇന്ന് രാവിലെ 11ന് കായംകുളം താലൂക്ക് ആശുപത്രിയിൽ നടക്കും. കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.ഫർസാന ഹബീബ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകും. ഏഴുദിനങ്ങൾ ഏഴു പാഠങ്ങൾ ക്യാമ്പയിൻ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ് നിർവഹിക്കും. ബോധ്യം പോസ്റ്റർ പ്രകാശനം വാർഡ് കൗൺസിലർ കെ.പുഷ്പദാസ് നിർവഹിക്കും. താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ.ടി. ജി.പ്രസാദ് ബോധവത്ക്കരണ ക്ലാസ് നയിക്കും. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർമാർ, ഡോക്ടർമാർ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.