ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ പ്രവർത്തനങ്ങൾക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രി അധികൃതരുടെ സഹകരണത്തോടെ മെറ്റേണിറ്റി വാർഡിൽ നടന്ന യോഗത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. ജേൻ ജേക്കബ്, പീഡിയാട്രീഷൻ ഡോ. ജിഷ ജേക്കബ്, മുൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷേർളി.ജെ, നഴ്സിംഗ് സൂപ്രണ്ട് ഉഷാദേവി, റോട്ടറി പ്രസിഡന്റ് അരുൺ നാഥ്, മുൻ അസിസ്റ്റന്റ് ഗവർണർ റെജി ജോൺ, മുൻ പ്രസിഡന്റ് ബീന ജയപ്രകാശ്, മുൻ സെക്രട്ടറി സൂസൻ കോശി എന്നിവർ പങ്കെടുത്തു. മുലയൂട്ടൽ ബോധവത്കരണ സന്ദേശങ്ങൾ നൽകി. തുടർന്ന് ക്ലബ് പ്രോജക്ട് ഡയറക്ടർ പ്രൊഫ. ശബരിനാഥ് നവജാത ശിശുക്കൾക്കും അവരുടെ അമ്മമാർക്കും ആവശ്യാനുസരണം നൽകാനുള്ള വസ്ത്രങ്ങൾ ആശുപത്രിയുടെ പ്രസവ വിഭാഗത്തിന് നൽകിക്കൊണ്ട് ഹരിപ്പാട് റോട്ടറി ക്ലബിന്റെ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. റീന അരുൺ നാഥ് മുലയൂട്ടലിന്റെ പ്രാധാന്യം വിശദീകരിക്കുന്നവ ലഘുകലേഖകൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി സുനിൽ ദേവാനന്ദ് നന്ദി പറഞ്ഞു.