ഹരിപ്പാട്: മത്സ്യബന്ധനത്തിനിടയിൽ കണ്ടെയ്നറിൽ കുടുങ്ങി വീണ്ടും വല നഷ്ടമായി. തൃക്കുന്നപ്പുഴയിൽ നിന്ന് കടലിൽ പോയ പമ്പാവാസൻ, പാൽക്കാവടി എന്നീ വള്ളങ്ങളുടെ വലയാണ് നഷ്ടപ്പെട്ടത്. തൃക്കുന്നപ്പുഴ കോട്ടേമുറിയിൽ റെജിയുടെ ഉടമസ്ഥതയിലുള്ള പമ്പാവാസൻ വള്ളത്തിന് 1000 കിലോ വലയും 600 കിലോ ഈയക്കട്ടിയും റോപ്പും നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറിയിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പാൽക്കാവടി വള്ളത്തിന് 800 കിലോവലയും 150 കിലോ ഈയക്കട്ടിയും റോപ്പും നഷ്ടപ്പെട്ടു.ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.