മുഹമ്മ: സിപിഎം മുഹമ്മ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്.അച്യുതാനന്ദൻ അനുസ്മരണം നടത്തി. മുഹമ്മ ലേബറേഴ്സ് കയർ സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സലിമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ അദ്ധ്യക്ഷനായി. മാരാരിക്കുളം ഏരിയ സെക്രട്ടറി പി.രഘുനാഥ്, സി.കെ.സുരേന്ദ്രൻ, കെ.ബി.ഷാജഹാൻ, ജെ.ജയലാൽ, ടി.ഷാജി,അരുൺപ്രശാന്ത്, ഹാപ്പി പി ആബു എന്നിവർ സംസാരിച്ചു.
യോഗത്തിൽ എം.കെ.സാനുവിനെയും അനുസ്മരിച്ചു.