photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം തലത്തിൽ ആദ്യമായി 60 വയസിന്മേൽ പ്രായമുള്ളവരെ സംഘടിപ്പിച്ച് ശ്രീനാരായണ സീനിയർ സിറ്റിസൺ കൗൺസിൽ ചേർത്തല മേഖലയിൽ സംഘടിപ്പിച്ചു.കൺവെൻഷൻ ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു. പി.ജി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിടേറ്റർ ടി.അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദിവരംമേഖല കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മേഖലാ കൺവീനർ
പി.ഡി. ഗഗാറിൻ സ്വാഗതവും പി.ടി.ജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സ്റ്റേഹലാൽ (പ്രസിഡന്റ്),കെ.കെ.രാജപ്പൻ,ദേവദാസ് (വൈസ് പ്രസിഡന്റുമാർ),പി.ടി.ജയകുമാർ (സെക്രട്ടറി),ആർ.ആർ.പ്രസാദ് ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.