korv

ആലപ്പുഴ: കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (കോർവ്വ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനം ആചരിച്ചു. കോർവ്വ ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ് തഴക്കര പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അംഗങ്ങൾ മെഴുകുതിരി തെളിച്ച് സൗഹൃദ പ്രതിജ്ഞയെടുത്തു. യോഗത്തിൽ എബിമോൻ, ജമാൽ പള്ളാത്തുരുത്തി, മഞ്ജു.ജെ.പിള്ള, റിയാസ് ഇസ്മെയിൽ, ശുഭ , മിനി വേണു ഗോപാൽ, സുരേഷ്, എ .കാസിം, റോബിൻ.ജെ.ഉമ്മൻ, സജി.എൻ, സജി സി.എം ലോഹിതൻ, വസന്തരാജൻ എന്നിവർ സംസാരിച്ചു.