മാവേലിക്കര:ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന രാമായണമേള മത്സരം ക്ഷേത്രം എ.ഒ രാജശ്രീ ഗണേഷ് ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് എൻ.അനിൽകുമാർ, ജി.ശ്രീകുമാർ, മധുസൂദനൻ നായർ, രഞ്ജിത്ത്, ലീലാ കൃഷ്ണൻ, എൻ.സുധീർ, ഗോപൻ ഗോകുലം എന്നിവർ സംസാരിച്ചു. രാമായണത്തെ ആസ്പദമാക്കിയുള്ള ഉപന്യാസം, ചിത്രരചന, പാരായണം, പ്രസംഗം, പ്രശ്നോത്തരി, ഭജന എന്നീ ഇനങ്ങളിലാണ് നാല് വേദികളിലായി വിദ്യാർഥികൾ മത്സരിച്ചത്.