അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. എസ്. എസ് .എൽ .സി, പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിച്ചവരേയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരേയും എച്ച് .സലാം അനുമോദിച്ചു. ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ആർ. അമൃതരാജ് അദ്ധ്യക്ഷനായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈറസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ .രതി കുമാർ, ബീച്ച് എൽ .പി സ്കൂൾ പ്രധാനാധ്യാപിക എസ്. ശ്രീജ, യു. കെ .ഡി പ്രിൻസിപ്പാൾ ഡി. ഉണ്ണികൃഷ്ണൻ, എ .കെ .ഡി .എസ് 51 -ാംനമ്പർ കരയോഗം പ്രസിഡന്റ് ഡി .അഖിലാനന്ദൻ, വനിതാവേദി സെക്രട്ടറി ബീന ശ്യാം, ബാലവേദി സെക്രട്ടറി കെവിൻ എസ് മോഹൻ, യുവജനവേദി സെക്രട്ടറി പ്രണവ് ഉദയപ്പൻ, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എസ്. രാജു, വൈസ് പ്രസിഡന്റ് കെ .സുനിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാം എസ് കാര്യാതി സ്വാഗതം പറഞ്ഞു.