മാന്നാർ: സൺഡേ ക്രിക്കറ്റ് ക്ലബ് മാന്നാറിന്റെ ആഭിമുഖ്യത്തിൽ 15 -ാമത് പ്രീമിയർ ലീഗ് ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന് മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകനും മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവുമായ സജി കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ.വിഷ്ണു കൊല്ലശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. അനിൽ തോട്ടത്തിൽ, ക്ലബ് ഭാരവാഹികളായ ഹാരിസ് ഷാജഹാൻ, അനീഷ് റാം, ഫിറോസ്, അനീസ് നാഥൻപറമ്പിൽ, എബിച്ചൻ, സുജിത് തുടങ്ങിയവർ സംസാരിച്ചു.