photo

ചാരുംമൂട് : ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പൊന്നിൻ കൊടിമര സമർപ്പണ ധന സമാഹരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ സംഭാവന കൗണ്ടർ സജ്ജീകരിച്ചു. ക്ഷേത്രമേൽശാന്തി പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് യു.അനിൽകുമാർ, സെക്രട്ടറി ആർ.സുരേഷ് കുമാർ, വൈസ് പ്രസിഡൻ്റുമാരായ ബാലകൃഷ്ണ പിള്ള, എ.ജി.അരുൺ, സഹദേവൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ സി.വി.രാജീവ്, എസ്. സനിൽ കുമാർ, കെ.കോമളൻ എന്നിവർ പങ്കെടുത്തു. ഈ മാസം 10 മുതൽ 16 വരെ ക്ഷേത്രത്തിൽ നടക്കുന്ന മഹാ മൃത്യുഞ്ജയ ഹോമം, 27 ന് നടക്കുന്ന മഹാഗണപതി ഹോമം എന്നിവയുടെ വഴിപാട് രസീത് കൗണ്ടറും ആരംഭിച്ചു.