മാവേലിക്കര: കേരള യുക്തിവാദിസംഘം മാവേലിക്കര മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിമാസ ചർച്ചാ ക്ലാസ്സ്, ഞാൻ എങ്ങനെ യുക്തിവാദിയായി, എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് നൂർ അബ്ദുൾ ഉദ്ഘാടനം ചെയ്തു. ജി.സോഹൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.ബി രത്‌നാകരൻ, സുജിത്‌ദേവ്, ജോസഫ് ജോർജ്, കെ.വി പണിക്കർ, കെ.രാജൻ, ഓമനക്കുട്ടൻ കെ.കെ, ഡി.അശോക്, കെ.അജിത്, കെ.കെ മോഹൻലാൽ, എസ്സ്.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.