ചാരുംമൂട്: വിഷൻ 2025ന്റെ ഭാഗമായി ചുനക്കര പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ നടന്നു. ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ. കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വീണ വിജയൻ നായർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ. ജോർജുകുട്ടി സ്വാഗതം പറഞ്ഞു. അഡ്വ.കെ. സണ്ണിക്കുട്ടി, ജി.ഹരിപ്രകാശ്, കെ.ഗോപൻ, എം.അമൃതേശ്വരൻ, അൻസാരി, ദിലീപ് ഖാൻ, തോമസ് കുറ്റിശ്ശേരി, അനീസ് മാലിക്, വി.ആർ സോമൻ, കെ.ഇബ്രാഹിംകുട്ടി, പി.എം.രവി, അച്ചൻ കുഞ്ഞ്, ചന്ദ്രശേഖരക്കുറുപ്പ് , ജബ്ബാർ പാറയിൽ, സാദിഖ്, ബിനു ഉസ്മാൻ, തുടങ്ങിയവർ സംസാരിച്ചു.