വള്ളികുന്നം: കൊണ്ടോടിമുകൾ വാർഡിൽ കൈതകുളങ്ങര വീട്ടിൽ കെ.എസ്. മധു (67) നിര്യാതനായി. സംസ്കാരം പിന്നീട്. സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. ഓച്ചിറ നാടകരംഗം ഉൾപ്പെടെ കേരളത്തിലെ വിവിധ നാടകസംഘങ്ങളിൽ നടനായും സംവിധായകനായും പ്രവർത്തിച്ചിരുന്നു. നിലവിൽ കലാസാഹിതി എന്ന പ്രോഗ്രാം ഏജൻസി നടത്തിവരികയായിരുന്നു.
ഭാര്യ: ഗീതാ മധു (മുൻ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സി.പി.ഐ ചാരുംമൂട് മണ്ഡലം കമ്മിറ്റി അംഗവും ). മക്കൾ: ദേവൻ (അബുദാബി), പരേതനായ ദർശൻ.