photo

ചേർത്തല:കേരള സാബർമതി സംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി ടീച്ചറുടെയും, എം.കെ.സാനുവിന്റെയും അനുസ്മരണ സമ്മേളനം മുൻ എം.പി.ഡോക്ടർ കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി.ഷിബു സുദർശനാ ഭായ് അനുസ്മരണ പ്രഭാഷണം നടത്തി.പ്രൊഫ.എം.കെ.സാനു മാഷ് അനുസ്മരണം ഭീമ ബാല സാഹിത്യ അവാർഡ് കമ്മിറ്റി സെക്രട്ടറി രവി പലത്തുങ്കൽ നിർവഹിച്ചു. സാംസ്‌കാരിക വേദി സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം,
കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ,ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി ജോസി,എം.ഇ.ഉത്തമ കുറുപ്പ്,പുരുഷോത്തമ കുറുപ്പ്,കെ.ആർ.കുറുപ്പ് മാരാരിക്കുളം, മാരാരിക്കുളം എൽ. പി. സ്‌കൂൾ പ്രധാന അദ്ധ്യാപിക ബീന പ്രതീപ്,കസ്തുർബാ വായനശാല സെക്രട്ടറി പി.എം.വിശ്വനാഥൻ, ലൈബ്രറി കൗൺസിൽ അംഗം എം.എൻ.ഹരികുമാർ,കലവൂർ വിജയൻ, പ്രീത വേണു, എൻ.എസ്.ഗോപാലകൃഷ്ണ കുറുപ്പ്,സുധർമ്മ,സതീശൻ അത്തിക്കാട്, എൻ. എസ്. മുരളീധരൻ, ദിലീപ്കുമാർ ചേർത്തല,വിജയൻ തൈവെച്ചേടം,സദാശിവൻ, സോമൻ ആചാരി,റഷീദ് മണ്ണഞ്ചേരി
എന്നിവർ സംസാരിച്ചു.