ചേർത്തല: വടക്കുംമുറി ശ്രീകുമാരപുരം സുബ്രണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 12 വരെ നടക്കും. രാമപുരം ഉണ്ണിക്കൃഷ്ണനാണ് യജ്ഞാചാര്യൻ.ഇന്ന് വൈകിട്ട് 5ന് വിഗ്രഹ ഘോഷയാത്ര,വൈകിട്ട് 7ന് ക്ഷേത്രം തന്ത്രി ശ്രീകുമാർ നമ്പൂതിരി പുല്ലയിൽ ഇല്ലം നിർവഹിക്കും.8 ന് രാവിലെ 10.30ന് കൃഷ്ണാവതാരം,9ന് രാവിലെ 10.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 10ന് രാവിലെ 11.30ന് രുക്മിണി സ്വയംവരം,തുടർന്ന് ഉന്നത വിറയം നേടിയ വിദ്യാർത്ഥികളെ മന്ത്രി പി.പ്രസാദ് ആദരിക്കും. വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.11ന് രാവിലെ 10.30ന് കുചേല സദ്ഗതി.12ന് രാവിലെ 9ന് സ്വാധാമപ്രാപ്തി,11ന് ഭാഗവത സംഗ്രഹം,വൈകിട്ട് 3.30ന് അവഭൃഥസ്നാനം,യജ്ഞ സമർപ്പണം, ആചാര്യദക്ഷിണ.