ആലപ്പുഴ: മകളുടെ പരിചയക്കാർക്ക് അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത ‌

മകളെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പിതാവിനെതിരെ നോർത്ത് പൊലീസ് കേസ് എടുത്തു. പാതിരാപ്പള്ളി കൊച്ചീക്കാരൻ വീട്ടിൽ റാഫേലിനെതിരെയാണ് കേസ് എടുത്തത്. ജൂലായ് 31നാണ് സംഭവം. രാത്രിയിൽ വീട്ടിലെത്തിയ റാഫേൽ സംഭവം ചോദ്യം ചെയ്തതിന് ഭാര്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മകളെയും മർദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് തള്ളിയിട്ട ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.