ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 687-ാംനമ്പർ വെട്ടക്കൽ ജ്ഞാനപ്രകാശിനി ശാഖയുടെ വനിതാ സംഘം പുനഃസംഘടിപ്പിച്ചു. ചേർത്തല മേഖല വനിതാ സംഘം കമ്മിറ്റിയുടെ പ്രസിഡന്റ് ബിൻസി സനിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അമ്പിളി അപ്പുജി അദ്ധ്യക്ഷത വഹിച്ചു. ശാഖാസെക്രട്ടറി എ.ഡി.മോഹനൻ, സുനിത സേതുനാഥ്, ജിഷ ആം സോങ്,രജനി മുരളീധരൻ എന്നിവർ സംസാരിച്ചു. അമ്പിളി അപ്പുജി പ്രസിഡന്റും വൈസ് പ്രസിഡന്റ് സന്ധ്യ ബൈജു, സജിത ബാബു, യൂണിയൻ മെമ്പർ ഷീലഹരിദാസ്, ട്രഷററായി പുഷ്പ മോഹനനെയും തിരഞ്ഞെടുത്തു. മോളി മുരളീധരൻ നന്ദിയും പറഞ്ഞു.