ഹരിപ്പാട് : ചേപ്പാട് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അനുബന്ധമായി നിർമ്മിച്ച ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ടെക്നീഷ്യനെ നിയമിക്കും. ഡി.എം.എൽ.ടി, ബി.എസ് സി എം.എൽ.ടി ഇവയിലൊന്നാണ് യോഗ്യത. പ്രായം 18 നും 36 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ആഗസ്റ്റ് 8ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം . പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. .